Saturday, July 2, 2011

വരണ്ട വാര്‍ത്തകള്‍


അലറി ആര്‍ത്ത
പാതാളവണ്ടിയുടെ
പാതിയില്‍ നിന്നവള്‍
എടുത്തെറിയ പെട്ടു

ആറാം ആകാശത്ത്
കിനാവള്ളികളില്‍ നിന്ന്
ഒരു പൂവ് കൂടി
കറുത്ത കാമത്തിന്‍റെ
ചുവന്ന തെരട്ടകള്‍ക്കിടയില്‍ 
വീണു പിടഞ്ഞു...

ചുറ്റും തളം കെട്ടിയ ചോരയില്‍
ഒരുറുമ്പിന്‍ കൂട്ടം
ആര്‍ത്തിയോടെ നക്കികൊണ്ടിരുന്നു.
വേനലുകീറിയ വിടവിലുടെ പോലും
ജനനി ഏറ്റുവാങ്ങിയിലി രക്തം

ചതഞ്ഞരഞ്ഞ പൂവിനെ
ഭോഗിച്ച് മധുവൂറ്റാന്‍
ഒറ്റചിറകുള്ള വണ്ട്‌
വിഷംവമിച്ച കൊമ്പിന്‍റെ
കരുത്തിനാല്‍ തളര്‍ന്ന്
നഗ്നനായക്കപെട്ട്
നെയ്ത സ്വപ്നങ്ങളെ
കണ്ണീരു കൊണ്ട്
തീ കൊളുത്തി...
കണ്ണടച്ച് ഇരുട്ടുണ്ടാക്കിയ
കാവല്‍ക്കാരെ കാര്‍ക്കിച്ചു തുപ്പി
വാര്‍ത്തകള്‍ക്കാര്‍ത്തി പൂണ്ട
കൊഴുത്ത കറുത്ത വരികളിലവള്‍
നഗ്നനായയ് തൂങ്ങി കിടന്നു.......



2 comments:

  1. നന്നായിരിക്കുന്നു.നല്ല ഭാഷ.ആശംസകള്‍ ...തുടരുക.വരണ്ട വാര്‍ത്തകളോട് ഐക്യപ്പെടുന്ന ഒരു കഥ ഈ വിലാസത്തില്‍ വായിക്കാം സമയം കിട്ടുമ്പോള്‍ വായിച്ചുനോക്കുക http://snehatheerampost.blogspot.com/2011/02/blog-post_13.html
    ഇതിലെ ഇനിയും വരാം!

    ReplyDelete
  2. തീര്‍ച്ചയായും....
    വായനക്ക്‌ നന്ദി രേഖപെടുത്തുന്നു..

    ReplyDelete