Monday, May 30, 2011

ഒരു പ്രണയത്തിന്‍റെ ഓര്‍മ്മക്ക്


യാത്ര പറഞ്ഞു
പിരിയുമ്പോള്‍
കൊടിയ വേനല്ലില്ലും
ഒരു കൈ കുമ്പിള്‍
വെള്ളം ഞാന്‍ നിനക്ക് നല്‍കാം.
അതില്‍ നിനക്കെന്‍റെ
പ്രണയത്തിന്‍റെ
കടലിരമ്പം കേള്‍ക്കാം.
ഞാന്‍ തിരികെ
വരുമ്പോഴേക്കും
അത് നിനക്കൊരു പ്രണയത്തിന്‍റെ
പെരുമഴക്കാലം നല്‍കിയിരിക്കും.
തിരിച്ചു വന്നിലെങ്കില്‍
എന്‍റെ അവസാന
സ്നേഹസമ്മാനമായി
അത് നിനക്കെടുക്കം.
നീ തിരിച്ചറിയാതെ
പോയെങ്കിലും അതെന്‍റെ
ഹൃദയ രക്തമായിരുന്നു സഖി......

Sunday, May 29, 2011

മാതാവും മാതൃഭാഷയും


സുഖമായി വാഴുന്ന,
ശുനകന്റേയും,
ശൂന്യാകാശത്തിന്റേയുമടക്കം
സകലത്തിന്റേയും
സ്രഷ്ടാവായ ദൈവമേ!
നിന്റെ മാതൃഭാഷ
ഏതെന്നു് എനിക്കറിയില്ല.
അതോ നിനക്ക്
മാതാവും മാതൃഭാഷയും ഇല്ലേ ?.....

സ്വര്‍ഗ്ഗരാജ്യം

അന്നതിന്നു വകയിലാതെ
പിച്ചയെടുക്കുന്നവന്‍റെ
അമ്മേ വിളി
നീ കേട്ടിഇല്ലെന്നു നടിച്ചു
സ്വര്‍ഗ്ഗസ്ഥനായ
ഞങ്ങളുടെ പിതാവേ,
നിന്റെ നാമം
പരിശുദ്ധമാക്കപ്പെടേണമേ"
എന്ന് നിന്നെ പുകഴ്ത്തി
ദിവസവും നൂറ് തവണ
ഉച്ചത്തില്‍ ചോലുന്നവര്‍ക്കോ
വികാരങ്ങളില്‍ അടിമപ്പെടാത്ത
നിന്റെ സ്വര്‍ഗ്ഗരാജ്യം....

Saturday, May 28, 2011

നിശബ്ദ കൊലുസുകള്‍


വീണ്ടും ഓര്‍മ്മയുടെ
ജാലകചില്ലുകള്‍
താന്നെ തുറക്കുന്നു

കിനാവിന്റെ ശഖാകള്‍തോറും
നനച്ചുണങ്ങനിട്ട
നോവിന്‍റെ മരവൂരികള്‍ ..

പൊട്ടിയ പ്രതിക്ഷതന്‍ കണ്ണാടി ചില്ലുകള്‍
നഷ്ടഗീതതിന്‍ നിശബ്ദ കൊലുസുകള്‍ ...

വിടപറഞ്ഞു പോയ സഖിതന്‍
ഓര്‍മ്മകായ്‌ കരുതി വച്ച
കരിവള പൊട്ടുകള്‍ ...

വീണ്ടും ഓര്‍മ്മയുടെ
ജാലകചില്ലുകള്‍
താന്നെ തുറക്കുന്നു...

ഒളിച്ചു നടന്ന ദൈവം മരിച്ചു കിടക്കുന്നു


കാക്ക കറുപ്പുള്ള പകലുകളെ സൃഷ്‌ടിച്ച ദൈവം
മനുഷ്യന്‍റെ കണ്ണില്‍ പെടാതെ ഒളിച്ചുനടന്നു.

ബലിമൃഗം കഴുത്തറുത്തു
കൊല്ലപെട്ട ഒരു വെള്ളിയാഴ്ച
ദുരിത കിനാക്കളുടെ പാതാളവണ്ടിയുടെ ചൂളംവിളി.
കൂടെ ആരുടെയോ ഒരുനിലവിള്ളി ഒച്ച
ചെന്ന് നോക്കിയപോള്‍ പാളത്തിനപ്പുറം
ചങ്ക് പൊട്ടി നീല രക്തം തെറിപ്പിച്ച്
തലയില്ലാത്ത ദൈവം മരിച്ചു കിടക്കുന്നു.

കേട്ടപാടെ ആളുകള്‍ തടിച്ചുകൂടി
രാഷ്ട്രിയബുദ്ധിജീവികള്‍ യുക്തിവാദികള്‍
ആത്മീയവാദികള്‍ , ആള്‍ദൈവങ്ങള്‍
മരിച്ചെന്നു ഒരുകൂട്ടര്‍ , ഇല്ലെന്നു മറുകൂട്ടം
ഇല്ലാത്ത ദൈവം മരിച്ചില്ലെന്നു യുക്തിവാദി.
ഉയിര്‍തെഴുനെല്ക്കുമെന്നു സ്വര്‍ഗ്ഗീയവാദി.
കൊന്നെതെന്നു ഒരുത്തന്‍ ചത്തതെന്ന് മറ്റൊരുത്തന്‍

പോലീസെത്തി ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ചത്തത് ദൈവമാണെന്നും അല്ലെന്നും പറയാത്ത
റിപ്പോര്‍ട്ട്‌ പൂഴ്ത്തി വയ്ക്കപെട്ടു.
വാങ്ങാനാളില്ലാതെ ജഡം മോര്‍ച്ചറിയില്‍ സൂക്ഷിയ്ക്കപെട്ടു.
അരാഷ്ട്രീയവാദി കണ്ടില്ലെന്നു നടിച്ചു
രാഷ്ട്രിയക്കാര്‍ ഹര്‍ത്താല്‍ നടത്തി.
അനുശോചനയോഗങ്ങള്‍ ഘോര പ്രസംഗങ്ങള്‍
എങ്ങും ദൈവത്തെ ഉയിര്‍പ്പിച്ചു
സ്വര്‍ഗത്തിലെതിക്കാന്‍ മുറവിളികള്‍ 

അഹമ്മദ്‌കോയ നോമ്പ് നോറ്റു
അശോകേട്ടന്‍ അമ്പലത്തിന്നു ചുററും
കിടന്നിരുണ്ട് പ്രദക്ഷിണം വച്ചു
അന്തോണിച്ചന്‍ ധ്യാനതിന്നു പോയി...

മോര്‍ച്ചറിയുടെ തണുപ്പില്‍
രണ്ടാം നാളും ജഡം സുഖമയുറങ്ങി.
മൂന്നാം നാള്‍ രാവിന്‍റെ വയറു പിള്ളര്‍ന്നു
കാക്ക കറുപ്പുള്ള ഒരു പകലുകൂടെ പിറന്നു.
മോര്‍ച്ചറികാവല്‍ക്കാരന്‍ ഓടാമ്പല്‍ ഇളകിയ
വാതില്‍ തള്ളിതുറന്നു നോക്കി.
ജഡം അപ്രത്യക്ഷമയിരിക്കുന്നു

മഞ്ഞ പത്രങ്ങള്‍ ദൈവം ഉയിര്‍ത്തെന്നു
ചുവന്ന മഷിയില്‍ എഴുതി പിടിപ്പിച്ചു.
സ്വര്‍ഗ്ഗീയവാദികള്‍ വിജയഭാവത്തില്‍ അട്ടഹസിച്ചു.
യുക്തിവാദികളെ ചങ്ങലക്കിടന്‍ ആക്രോശിച്ചു.
സന്തോഷം പങ്കിടാന്‍ മദ്യശാലയില്‍ വരിനിന്നവര്‍
ഗതാഗതകുരുക്കുകള്‍ പടച്ചു വിട്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം
തെങ്ങിന്നു കുഴിവെട്ടിയ വേലയുധേട്ടന്‍ കണ്ടത്
ആരോ വലിച്ചു കുഴിച്ചിട്ട
ദൈവസത്യത്തിന്‍റെ ദ്രവിച്ച എല്ലിന്‍ കഷ്ണങ്ങളെ
ദൈവം മരിച്ചതും ഉയിര്‍ത്തതും.
അറിയാത്ത ഭൂമി അപ്പോഴും കറങ്ങികൊണ്ടിരുന്നു.

Friday, May 27, 2011

നീയും ഞാനുംപ്രണയം
വിരഹമാണ്
വിരഹം
വേദനയാണ്
വേദന
നീയാണ്
നീ ഞാനാണ്‌
നമ്മുടെ പ്രണയമൊരു
തീച്ചുള്ള
നമ്മുടെ കിനാവുകള്‍
വേനലിന്‍റെ
കാഠിന്യമേറ്റു
കരിഞ്ഞ
ശംഖു പുഷ്പങ്ങളും...

Thursday, May 26, 2011

ഇരുളും ഈര്‍പ്പവും

പൊഴിയാതെ കണ്‍കോണിലെവിടെയോ
ഉറഞ്ഞു പോയ കണ്ണുനീര്‍
തുള്ളിയാണു നീ....
നിന്‍റെ ശംഖുപുഷ്പദളങ്ങളില്‍
എന്‍റെ അക്ഷര പുമ്പാറ്റകള്‍
ചിറകു വിടര്‍ത്തിയിരുന്നില്ല
പക്ഷെ ഒരിക്കലും ഉണരാത്ത
നിന്‍റെ നിദ്രയുടെ കുഴിമാടത്തില്‍
എന്‍റെ കിനാവുകളുടെ വേരുകള്‍
ആഴ്ന്നിറങ്ങുന്നു...
ഓര്‍മ്മയുടെ
കൈവഴികളിലെവിടെയോ
നഷ്ടപെട്ട പ്രണയം നീ ഉറങ്ങിയ 
മണ്ണിന്‍റെ നനവിലുടെ
ഒലിച്ചിറങ്ങുന്നു...

Tuesday, May 24, 2011

ഭാരങ്ങള്‍


നര വന്ന ജടകളും
അര്‍ദ്ധനഗ്നമാം മേനിയും
വലം കൈയിലൊരുന്നു വടി
ഇടം കൈയില്‍ വാര്‍ദ്ധക്യ ഭാരത്താല്‍
തൂങ്ങി കിടക്കുന്ന യജന പാത്രവും
വലം കണ്ണില്‍ തിമിരഭാരം
ഇടം കണ്ണില്‍ വിശപ്പിന്‍റെ കഠിനഭാരം
തോളിലായ് തൂങ്ങുന്നു
മുഷിഞ്ഞ വിഴുപ്പിന്‍റെ ഭാരവും
ആരോ കൊടുത്തൊര ഭക്ഷണപൊതി
ശുനകനോടോന്നിച്ചു പങ്കീടവേ....
അന്തരാത്മാവിലായ്...
നിഴലിന്നു പിന്നാലെ
കിതപ്പുമായ് ഓടുന്ന
മര്‍ത്യജന്മത്തിന്‍റെ പാപഭാരം.......  

Monday, May 23, 2011

അവള്‍അവള്‍ ചൂടിയ ചെമ്പക പൂവിന്‍റെ
 സൌരഭ്യ മായിരുന്നു എന്റെ കവിതകള്‍ക്ക്‌,
അവള്‍ക്കു 
വേണ്ടിയായിരുന്നു
എഴുതാന്‍ തുടങ്ങിയതും....
എനിക്ക് വേണ്ടിയായിരുന്നു
ദുഖം മറന്നവള്‍ പുഞ്ചിരിച്ചതും
യാത്ര പറഞ്ഞു പിരിയുവോളം
എനിക്ക് വേണ്ടിതന്നെയയിരുന്നു
അവള്‍ കണ്ണീര്‍ പോഴിച്ചതും.......

Sunday, May 22, 2011

കാമുകിക്കായ് അവസാനത്തെ കുറിപ്പ്‌


ഓര്‍മ്മയിലെനിക്കെന്‍റെ തുടി താളവും
ഓര്‍മ്മയില്‍ ഓമനിചോരെന്‍ അമ്മതന്‍ താരാട്ടും
സങ്കട കനലുകള്‍ വാരി ചവച്ചിട്ട് ചങ്കില്‍
സംഘടിച്ചു പ്രജ്ഞയില്‍ പൂക്കുന്ന പൂനിലാമുത്തുകള്‍
കനവിന്‍റെ മെത്തയില്‍ കിടക്കവേ തഴുകി തലോടുന്നു
കാമുകി എനിക്കായ്‌ വിട്ടിട്ടു പോയോരവാക്കുകള്‍
പൂക്കില്ല എനിയെന്‍ ഹൃദയതടത്തിലായ്‌
പൂവിനെ സ്നേഹിച്ച നിറമുള്ള വാക്കുകള്‍
ഇന്നലെ നമ്മള്‍ കൈകോര്‍ത്തു നടന്നൊരു സന്ധ്യയില്‍
ഇന്നു ഞാനലയുന്നു വിജനമാം വീഥിയില്‍ ഏകനായി...
അനന്തമാം ആദിയില്‍ അനാഥനായി നില്‍ക്കവേ
അറിയുന്നു ഞാന്‍ നിന്‍റെ ചതിചട്ടിയില്‍ വെന്തോരവാക്കുകള്‍
കണ്ണില്ല, കണ്ണിരില്ല കാലത്തിന്‍റെ മൃതിചെപ്പില്‍
കത്തിത്തീരത്ത കല്‍വിളക്കുകള്‍ ഏതുമില്ല
വാക്കില്ല, വാക്കിനര്‍ത്ഥമില്ല ഇനിയില്ല
വദനം നിറഞ്ഞൊര പുഞ്ചിരി ചെണ്ടുകള്‍
ശാന്തിതന്‍ പ്രഹേളിക തേടി തിടുക്കത്തില്‍ പോകെ
ശാന്തമായ് കേള്‍ക്കുന്നു ഞാന്‍ തീവണ്ടി ഒച്ചകള്‍ ....

Saturday, May 21, 2011

ഒരു യുക്തിവാദി

അസ്തികത്തിനു തെളിവിലാത്ത ദൈവം ഇല്ലെന്നു കരുതുന്ന എന്റെ യുക്തിയില്‍ വിശ്വാസമുള്ള ഒരു യുക്തിവാദി


നിങ്ങള്‍ക്ക് എന്നെ ഇങ്ങനെ വായിക്കാം ....


മതങ്ങളും ദൈവങ്ങളും മനുഷ്യ കല്പനകള്‍ക്ക് അപ്പുറം പടര്‍ന്നു പന്തലിച്ച


പാടു വൃക്ഷമായി മാറി സ്വന്തം സത്തയെ ചുഷണം ചെയ്യുന്നത്തില്‍


പ്രതിഷേധത്തിന്‍റെ കുഞ്ഞു തൂലിക മുറുകെ പിടിക്കുന്നവന്‍"നഷ്ടസ്വര്‍ഗ്ഗങ്ങളെ ഓര്‍ത്തു് കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതയെപ്പോലെ
വിലപിക്കുന്നതിനേക്കാള്‍, ആഗ്രഹസ്വപ്നങ്ങള്‍ കണ്ടു് പൂഴിമണലില്‍ തലപൂഴ്ത്തി
മയങ്ങുന്നതിനേക്കാള്‍ പച്ചയായ മനുഷ്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെ
നേരിടുന്നതാണു്, പരിഹാരം തേടുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം."......

Friday, May 20, 2011

മാനവികത

സന്ധ്യതന്‍ ചുവപ്പു ചുരിദാറണിഞ്ഞു വരും
പെണ്‍ കിടവിനെയും കാത്ത്‌
രാവിനെ പെറ്റ പകല്‍ പൂച്ചകള്‍
ഇടവഴികള്‍ തോറും പതിയിരുന്നു

മറ്റൊരു രാവു കുടി.....
കീറി പറഞ്ഞ തുണിത്തുണ്ടുകളാല്‍
കളങ്കപ്പെട്ടു തേങ്ങി....
രാത്രിയുടെ കുരിരുട്ടില്‍ ഒരു നഗ്നശരീരം കൂടി
പുഴയോരം പറ്റിച്ചേര്‍ന്നു ....
കാത്തിരിപ്പിന്‍റെ നെരിപോടുമായ്‌
അമ്മകിള്ളി ഇറയത്ത് കൂനിക്കൂടിയിരുന്നു
പകയുടെ കിതപ്പുമായ് ഓടിയ ചെന്നയ്കള്‍
എതിരുനിന്നവന്‍റെ മതത്തിലെ--
പെണ്‍കിടാവിനെ കൂട്ടാബലാത്സംഗം ചെയ്തു .
കൂട്ടത്തിലൊരുത്തന്‍ വിളിച്ചു കൂവി.....
പകരതിന്നു പകരം ....
ഇതു മതസൗഹാര്‍ദ്ദം..?