Wednesday, August 24, 2011

വിശ്വാസങ്ങള്‍ വില്പനയ്ക്ക്


നിന്‍റെ കറുത്ത
ചിന്തകളെ ഭോഗിച്ച്
മരിച്ചു വീഴുന്ന
വെളുത്ത സര്‍പ്പങ്ങള്‍
ഊരിയെറിഞ്ഞ ഉറകള്‍
ഇഴുകി ചേര്‍ന്ന്
അപ്പോസ്തലന്‍മാര്‍
പിറന്നു വീണിരിക്കുന്നു.

പാപക്കനി തിന്നാന്‍
കരുത്ത്‌ കാട്ടിയ മനുഷ്യനിന്നു
നിന്‍റെ കാവല്‍ക്കാരുടെ മുന്നില്‍
ചിന്തകള്‍ ഊരിയെറിഞ്ഞു
നഗ്ന്നരായ്‌ നില്‍ക്കുന്നു

ആര്‍ത്തിയോടെത്തും
കാമപ്പൂവുകള്‍
നിന്‍റെ കന്യകമാരില്‍
പുതിയ രക്ഷകനു വേണ്ടി
വിത്തിട്ട് മുള്ളപ്പിച്ചെടുക്കുമ്പോള്‍
നീ പണക്കാരന്റെ പറുദീസയില്‍
വീഞ്ഞിന്റെ മധുരം നുണഞ്ഞു
സുഖനിദ്രയിലായിരുന്നോ....

നീ വെളിപ്പെട്ട്
കല്‍പ്പനകള്‍ നല്‍കിയ
കാവലാളുകള്‍
വിശ്വാസത്തിന്‍റെ
ഭണ്ഡാരപ്പെട്ടിയില്‍
നിന്‍റെ തല വെട്ടിവെച്ച്
കച്ചവടം നടത്തുമ്പോള്‍
നീ എന്റെ മുന്നില്‍
വെളിപെടാത്തതിനെ
ഞാന്‍ മഹാഭാഗ്യമായി കരുതും

മരക്കുരിശില്‍ നിന്ന്
ഇറങ്ങി വന്നു നോക്കു
ചന്തയില്‍ നിന്‍റെ
തിരുശേഷിപ്പുകള്‍
മുപ്പതു വെള്ളികാശിനു
വില്‍ക്കാന്‍ വെച്ചിരിക്കുന്നു.

4 comments:

  1. അക്ഷര തെറ്റുകള്‍ കല്ല്‌ കടിയാകുന്നു.. ഉരിയെരിഞ്ഞു..വേച്ചു ...അങ്ങനെ കുറെ ഇടങ്ങളില്‍ ഒന്ന് തിരുത്തി പോസ്റ്റ്‌ ചെയ്യാമോ ...ഭംഗി കൂടും

    ReplyDelete
  2. ഭക്തി കച്ചവട ചരക്കാക്കുന്ന ഇവിടുത്തെ കുഞ്ഞാടുകള്‍ക്ക് ഈ അവസാന ആറുവരി മനസിലാക്കാന്‍ കഴിയുമോ....
    ഇല്ല...
    അതാണ്‌ നമ്മുടെ ഇടവകയാട്ടിന്‍കൂട്ടം.....

    ReplyDelete
  3. മനുഷ്യരെ അന്ധമായ വിശ്വാസത്തിന്റെ തടവറകളിൽ തളച്ചിടാൻ അപ്പോസ്തലന്‍മാര്‍ വിശ്രമമില്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. തടവറക്കു് വെളിയിലും ഒരു ലോകമുണ്ടെന്നു് അറിയാൻ അനുവദിക്കാത്തിടത്തോളം ഏതൊരു തടവുകാരനെയും അവൻ സ്വതന്ത്രനാണെന്നു് വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടില്ല.
    അതാണ്‌ നമ്മുടെ ഇടവകയാട്ടിന്‍കൂട്ടം

    ReplyDelete