Thursday, August 18, 2011

അവശിഷ്ടജീവിതം


ഒറ്റുക്കാരുടെ നഗരത്തില്‍
പിഴച്ചുപെറ്റൊരു നാക്ക്
പരിതാപമില്ലാതെ
വിരഹം  പേറിയ
വിഴുപ്പുമായി നടക്കുന്നുണ്ട്

ഋണധന ഗണിതം
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
ശിഷ്ടം പേറി നിന്ന
അവശിഷ്ടജീവിതം അങ്ങനെ
അലഞ്ഞു നടക്കുന്നു.

ഒന്നുമില്ലായ്മയില്‍ തുടങ്ങി
ഭൂതകാലത്തിന്റെ കല്‍പടവില്‍
സ്വന്തമായി നേടിയ
കളിപ്പാട്ടങ്ങളായിരുന്നു ദുഃഖങ്ങള്‍

ദുഃഖങ്ങളുടെ നീലിച്ച
നിഴല്‍ച്ചിലയില്‍ നിന്നും
കിനാക്കള്‍ രക്തം
പാനം ചെയ്തു മരിച്ചുവീഴുന്നു.

സ്വന്തമാകാത്ത സൂര്യവെളിച്ചവും
കവിതയുടെ നീലാംബരവും
ചേര്‍ത്ത് കെട്ടി കൂടുണ്ടാക്കി
അവയെ അതിലിട്ടു പൂട്ടുകയാണിന്നു

വിളക്കുകളെല്ലാം കെട്ട
ഈ വഴിവക്കില്‍
കവിതയുടെ ഇടിമിന്നലില്‍
നിന്ന് ഒരു തിരി കത്തിച്ചു
വെക്കണമെനിക്ക്

ഈ വേനലില്‍ ഇടക്ക്
വന്നും പോയും ഇരിക്കുന്ന
ആ  വെളിച്ചപാട്ടുകളില്‍
തലച്ചായ്ച്ചു കിടക്കണം
ഒരുകി ഒലിച്ച കവിതയുടെ
നിലാവില്‍ സുഖമായുറങ്ങണം.

 

2 comments:

  1. അവസാനത്തെ മൂന്നു പാരാഗ്രഫ് എനിക്ക് പെരുതിഷ്ട്ടം ആയി,... കവിതകള്‍ തീര്‍ക്കുന്ന ഒരായിരം തിരികള്‍ ഇവിടെ തെളിയട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  2. പ്രോല്‍സാഹനത്തിനും ഈ വായനക്കും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു

    ReplyDelete