Sunday, August 7, 2011

സുഹൃത്ത്‌


ഞാന്‍ നടക്കുകയാണ്
ഏകനായ്, കരിപടര്‍ന്ന
ജീവിതത്തിന്റെ പാതയിലൂടെ
എനിക്ക് ചുറ്റും 
കടിച്ചു കീറാന്‍ നാവില്‍
വെള്ളമൂറി നില്‍ക്കുന്ന
ചെന്നായ്ക്കള്‍ മാത്രം
ഇരുട്ടിനെ എനിക്ക്
ഭയമായിരുന്നല്ലോ എന്നിട്ടും,
ഞാന്‍ ഇരുട്ടില്‍ അലയുന്നു.

നല്ലൊരു സുഹൃത്തിനെ
തെടുകയണെന്‍റെ
വിളറിയ കണ്ണുകള്‍
നേട്ടങ്ങളില്‍ ഞാന്‍
പൂര്‍ണ്ണ നഗ്നനന്‍
നഷ്ടങ്ങളില്‍ പരിപൂര്‍ണ്ണന്‍

ഞാനി പാതയുടെ
നീഭൂതയിലേക്ക് നടക്കുന്നു
ഏങ്ങല്‍ അടിക്കുന്ന ചിതറിയ
ഒരു ശബ്ദം അവിടെ-
അലയുന്നുണ്ടത്രേ
ഞാന്‍ ഭാവിയിലേക്ക് നടക്കുന്നു
നല്ലൊരു സുഹൃത്തിനെ തിരയാന്‍
ഉള്ളിളിരുന്നരോ പിറുപിറുത്തു
വെളിച്ചത്തിലേക്ക് നടക്കുക
ജീവനുള്ളതെല്ലാം
നിന്നെ പിന്‍തുടരും
ഇരുട്ടിലേക്ക് പോവുക
നിന്‍റെ നിഴലു പോലും
നിനക്കില്ലതാകും
സുഹൃത്ത്‌ വിള്ളിക്കുന്നുണ്ട്
മനുഷ്യരില്ലാത്ത ലോകത്തിന്‍റെ
സ്പന്ദനങ്ങള്‍ കേള്‍ക്കാന്‍ 

2 comments:

  1. നേട്ടങ്ങളില്‍ ഞാന്‍
    പൂര്‍ണ്ണ നഗ്നനന്‍
    നഷ്ടങ്ങളില്‍ പരിപൂര്‍ണ്ണന്‍
    നല്ല വരികള്‍ ആശംസകള്‍ ഒപ്പം അഭി നന്ദനം

    ReplyDelete
  2. തിരികെ എന്റെ നന്ദി പുഴയായ് ഒഴുക്കട്ടെ

    ReplyDelete