Wednesday, November 14, 2012

മുറിഞ്ഞു പോയ ചിന്തകള്‍



വരാനിരിക്കുന്ന ദുരന്തത്തിന്റെ
കൊള്ളിമീന്‍ പതനങ്ങളില്‍
എനിക്കുമൊരു പങ്കുണ്ടാകും

പ്രതീക്ഷയുടെ ഞരമ്പ്
മുറിച്ചു മരിച്ച
നീല മിഴിയുള്ളവളും
ഹൃദയത്തെ ചുംബിച്ചെടുക്കാന്‍
ആഗ്രഹിചിട്ടുണ്ടാകും

പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടന്‍ പോയപ്പോള്‍
കാക്ക വരാത്തതിന്റെ ഗര്‍വ്വ്
അമ്മയ്ക്കും കാണും

രണ്ടു ചിത്രശലഭങ്ങള്‍ പ്രണയിച്ച
ഇതള്‍  കൊഴിഞ്ഞു കരിഞ്ഞുണങ്ങിയ
ഒരു പൂവ് ഫ്ലവര്‍ വെയസില്‍
ചിന്തകള്‍ വറ്റി കിടക്കുന്നുണ്ടാകും

1 comment:

  1. എനിക്കും എന്‍റെ പ്രണയത്തിനും
    വിപ്ലവത്തിനും ഇന്നലെ അവള്‍
    നല്‍കിയ വ്യാഖ്യാനം " അക്ഷരത്തെറ്റ്"
    ഇനി അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയട്ടെ...

    അക്ഷരങ്ങള്‍ ...
    ''''''''''''''''''''''''''''''''''''''''
    ശലഭം വിടപറയട്ടെ...
    പൂവിനു അവസാന ചുംബനവും നല്‍കാതെ
    തിരകള്‍ കടലിലെക്കൊഴുകട്ടെ ...
    മണല്‍ത്തരികളെ പുണര്‍ന്ന ഓര്‍മകള്‍ നോമ്പരമാക്കി ...
    അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുമ്പോള്‍ ...
    പ്രണയമതിനെ വീണ്ടും അക്ഷരങ്ങളാക്കി മാറ്റി ...
    ശരിയായ അക്ഷരങ്ങള്‍ ...
    പിന്നെയും തെറ്റെന്നുരുവിട്ടതിനെ തേടിപ്പോയ
    തേടിപ്പോയ അക്ഷരങ്ങളെ കാലം
    തെറ്റാക്കി മാറ്റരുതെന്ന് പ്രതീക്ഷിച്ചുകൊണ്ട് ...
    അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയട്ടെ ...

    ReplyDelete