Sunday, November 27, 2011

കാമുകി


ഓര്‍മ്മകളില്‍ നീ
ഒഴുകിയകലുന്ന
പുഴയാണ് ...
ഒരു തിരുവിനപ്പുറം
അപ്രത്യക്ഷമാകുന്ന
നീരുറവ ...

ഇന്നലകളിലെ
മഴനീര്‍ തുള്ളികള്‍ കൊണ്ട്
ഒരു പ്രളയം നല്‍കി
ഇന്നു വേനലിലേക്ക്
കൂപ്പുകുത്തിയ നിള നദി

നിന്റെ കൈത്തണ്ടയിലെ
നീല ഞരമ്പുകള്‍
തീര്‍ത്ത ഈ മണല്‍
ചാലുകള്‍ക്ക് മീതെ
മലര്‍ന്നു കിടക്കുമ്പോള്‍
ചക്രവാളത്തിനപ്പുറത്തു നിന്നും
നിന്റെ മേഘഗര്‍ജ്ജനം
കേള്‍ക്കുന്നുണ്ട്

കാത്തിരുപ്പിന്റെ
ഒരു വേഴാമ്പല്‍
പറന്നടുക്കുന്നു.

5 comments:

  1. നന്നായ് എഴുതി ദിലീപ്.. കാത്തിരിപ്പിന്റെ ഒരു വേഴാമ്പൽ പറന്നടുക്കുന്നു..

    ReplyDelete
  2. വേഴാമ്പല്‍ ആയി പോകരുത് അവസാനം ...
    കൊള്ളാം നല്ല കവിത

    ReplyDelete
  3. നല്ല വരികൾ...നന്നായ് എഴുതിയിട്ടുണ്ട്..

    ReplyDelete
  4. നല്ല വരികള്‍......
    നല്ല ചിന്തകള്‍......അഭിനന്തനങ്ങള്‍...

    ReplyDelete