പകലിന്റെ പ്രാണനില്‍
പഴുപ്പിച്ചെടുത്ത
കണ്ണുനീര് തുള്ളികളെ
കിടത്തി ഒരു ചിത
ഒരുങ്ങുന്നുണ്ടെന്റെ
ഹൃദയത്തില്‍ .
ജീവനില്ലാതെ തണുത്തു
മരവിച്ച പ്രണയത്തെ
അതിലിറക്കി വെക്കുമ്പോള്‍
നിലാവില് നിന്നൊരുതുള്ളി
വീണതില്‍ തീ പിടിക്കും...!
ഈ രാത്രിയില്‍
എന്റെ ബലിച്ചോറുണ്ണന്
ഒരു കൈ കൊട്ടു
വിളിപോലും കാക്കാതെ
കറുത്ത നക്ഷത്രങ്ങള്‍
ഇറങ്ങി വരും.
നിന്റെ വിട പറയലിനെ, അല്ല
അസ്തമയ സൂര്യന്റെ
ചുവപ്പില്‍ നിന്നു
തെറിച്ച ചോരത്തുള്ളികള്‍
എന്റെ കണ്ണിനു നല്കിയ
ഇരുട്ടിനെ ആണ്
ഞാന്‍ ഭയപ്പെടുന്നത്.
നിലാവില് ഇനിയൊരു
പ്രണയം പിറക്കുന്നത്
കാണാന്‍ കഴിയാത്ത വിതം
ഞാനിതാ അന്ധന് ആകുന്നു .
വരികളിലെ തീ കെടാതെ സൂക്ഷിക്കുക
ReplyDeleteമനോഹരം എന്ന വാക്കിലൊതുക്കുന്നില്ല
എല്ലാവിദ ആശംസകളും നേരുന്നു സുഹൃത്തേ ....
കവിതകള്‍ നന്നായിട്ടുണ്ട് എന്ന് പതിവ് ഔപചാരിക വാക്കുകള്‍ ചൊല്ലി കടന്നു പോകാന്‍ കഴിയുന്നില്ല ദിലീപ്.. എന്നാലും ചടുലമായ വരികള്‍ തന്നെ എന്ന് പറയാനേ എനിക്ക് കഴിയുന്നുമുള്ളൂ. ആശംസകളോടെ,
ReplyDeleteനിലാവില് ഇനിയൊരു
ReplyDeleteപ്രണയം പിറക്കുന്നത്
കാണാന്‍ കഴിയാത്ത വിതം
ഞാനിതാ അന്ധന് ആകുന്നു.
നന്നായിരിക്കുന്നു,ആശംസകള്‍.